ലിബിയയിലെ കിഴക്കന്‍ നഗരമായ ബന്‍ഗാസിയില്‍ സേനയും ഇസ്ലാമിക് ഭീകരരുമായും വീണ്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ 36 പേര് മരിച്ചു.
മരിച്ചവരില്‍ രണ്ടു സ്ത്രീകളും ഒരു കുട്ടിയും രണ്ട് പത്രപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. മരിച്ച മറ്റുള്ളവരില്‍ കൂടുതലും സൈനികരാണ്. ഒക്ടോബര്‍ പകുതിക്ക് ശേഷം ഇവിടെ 254 പേരാണ് കൊല്ലപ്പെട്ടത്.
ബന്‍ഗാസിയിലെ പ്രധാന സൈനിക താവളത്തിന്റെ നിയന്ത്രണം ജൂലായില്‍ ഇസ്ലാമിക് ഭീകരര്‍ പിടിച്ചെടുത്തിരുന്നു. താവളം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സൈനികരിപ്പോള്.