ഈജിപ്തില്‍ തീവ്രവാദി ആക്രമണം; 33 പേര്‍ കൊല്ലപ്പെട്ടു
ബുധന്‍, 1 ജൂലൈ 2015 (16:53 IST)
ഈജിപ്തിലെ സീനായ് മേഖലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 23 തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മുപ്പതു സൈനികര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടില്ല.
മേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സമീര്‍ പറഞ്ഞു. ഷെയ്ഖ് സൂവീദിനു സമീപം അഞ്ച് ചെക്ക് പോസറ്റുകളിലാണ് എഴുപതോളം വരുന്ന ഭീകരര്‍ ആക്രമണം നടത്തിയത്. വ്യോമവേധ തോക്കുകള്‍ ഉള്‍പ്പെടെ മൂന്ന് ട്രക്ക് ആയുധങ്ങളും നശിപ്പിച്ചു.
അതേസമയം സിനായി പെനിസുലയില്‍ സൈനിക പോസ്‌റ്റുകള്‍ക്കുനേരെ നേരെ നടന്ന തീവ്രവാദ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ഐഎസിന്റെ ഈജിപ്‌ത് വിഭാഗമാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്.
ദൈവത്തിന്റെ സഹായത്തോടെ ഖലീഫയുടെ സിംഹങ്ങള്‍ സര്‍ക്കാരിന്റെ 15ഓളം സൈനിക ചെക്‌പോസ്‌റ്റുകള്‍ക്കുനേരെ ആക്രമണം നടത്തിയെന്നായിരുന്നു ഐഎസ് സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തത്.