ഈജിപ്തില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നിയമവിരുദ്ധവും ഇസ്ലാമികമായി നിഷിദ്ധവുമാണെന്ന് പറഞ്ഞുകൊണ്ട് യൂസുഫല്‍ ഖറദാവി രംഗത്തെത്തി.
ജനങ്ങള്‍ നിയമവിധേയമായി തെരഞ്ഞെടുത്ത പ്രസിഡന്‍റിനെ സൈനിക പിന്‍ബലത്തില്‍ അട്ടിമറിച്ച്, മനുഷ്യത്വ രഹിതമായ കൂട്ടക്കൊല നടത്തുന്നതിന് നേതൃത്വം കൊടുത്ത വ്യക്തി അധികാരത്തിലത്തൊന്‍ നടത്തുന്ന ശ്രമമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്.
അതിനാല്‍ ഇത് ഇസ്ലാമിക വിരുദ്ധമാണെന്നും അബ്ദുല്‍ ഫത്താഹ് സീസി ഈജിപ്തിന്‍െറ ശാപമാണ്. ഇസ്രായേലിന്‍െറ അരുമയാണ് അദ്ദേഹമെന്നും ഖറദാവി പറഞ്ഞു. ഖത്തറില്‍ നടന്ന ഖുദ്സ് സമ്മേളനത്തില്‍ ചോദ്യോത്തരങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഖറദാവിയെ രാജ്യത്ത് പുറത്താക്കണമെന്ന ആവശ്യം പ്രധാനമായി ഉന്നയിച്ച് മൂന്ന് ജിസിസി അംഗ രാജ്യങ്ങള്‍ അംബാഡര്‍മാരെ പിന്‍വലിച്ചിരുന്നു. ഇതിന് ശേഷം ഖറദാവി പൊതുപ്രസ്താവന നടത്തുന്നതില്‍ നിന്ന് അകലം പാലിച്ചു വരികയായിരുന്നു.
എന്നാഇ ഇന്നു നടത്തിയ പ്രസ്താവന വ്യാപക പ്രതിഷേധത്തിന് വഴിവയ്ക്കുമെന്ന് ഉറപ്പാണ്. റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ വലിയ പ്രാധാന്യത്തോടെയാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന നല്‍കിയിരിക്കുന്നത്.