എബോള ഭീതിയില്‍ ലോകം വിറക്കുകയാണ്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 3,000 കടന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച ലൈബീയയില്‍ മാത്രം 1,830 പേരാണ് മരിച്ചു. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് കുറഞ്ഞത് 6,500 പേരെ രോഗം ബാധിച്ചു. നവംബറോടെ രോഗബാധിതരുടെ എണ്ണം 20,000 കടക്കുമെന്നാണ് റിപ്പോര്‍ട്ട്.