എബോള അമേരിക്കയിലെത്തി, ഭീതിയോടെ ജനങ്ങള്‍

ബുധന്‍, 1 ഒക്‌ടോബര്‍ 2014 (10:24 IST)
ആഫ്രിക്കയില്‍ 2000ല്‍ ഏറെ ആളുകളെ കൊന്നൊടുക്കിയ മാരകമായ എബൊള വൈറസ് അമേരിക്കയിലും എത്തിയതായി സ്ഥിരീകരിച്ചു. ടെക്സാസിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗബാധ മൂലം ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ലൈബീരിയയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇയാള്‍ ലൈബീരിയയില്‍ നിന്ന് കുടുംബത്തേ സന്ദര്‍ശിക്കുന്നതിനായാണ്
ഇയാള്‍ ടെക്സാസിലെത്തിലെത്തിയത്. ലൈബീരിയയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ മാസം 20ന് യുഎസില്‍ എത്തി നാല് ദിവസങ്ങള്‍ക്കു ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.

അതിനാല്‍ ഇയാളുടെ കുടുംബാംഗങ്ങള്‍ക്കും രോഗം പകര്‍ന്നിരിക്കാമെന്ന സംശയമാണ് അധികൃതര്‍ക്കുള്ളത്. ടെക്സസിലെ ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് രോഗബാധയുള്ള ആളെ ചികിത്സിക്കുന്നത്. യുഎസില്‍ ഇതുവരെ എബോള രോഗം ബാധിച്ച അഞ്ച് പേരെ ചികിത്സിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാവരും പശ്ചിമാഫ്രിക്കയില്‍ നിന്ന് രോഗം ബാധിച്ച് ചികിത്സയ്ക്കായാണ് യുഎസിലെത്തിയത്.

രോഗിയുമായി അടുത്തിടപഴകിയ കുടുംബാംങ്ങള്‍ക്കു രോഗം പകരാനുള്ള സാധ്യതയുണ്ടെന്നും എന്നാല്‍ രോഗ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചെന്നും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്ടര്‍ ടോം ഫ്രെയ്ഡന്‍ അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക