എന്താണന്നല്ലെ, വിവാഹ മോചനം! ഒരുമിച്ചു ജീവിച്ചു മടുത്ത ശേഷമാണ് പിരിയുന്നതെങ്കിലും അത് വെറുതെ അങ്ങനെ വിടാനുള്ള ദിവസമല്ലെന്നാണ് ബ്രിട്ടീഷുകാരുടെ ചിന്താഗതി, അതും ആഘോഷമാക്കണമെന്നാണ് അവര്‍ പറയുന്നത്. വെറുത്തുകഴിഞ്ഞ പങ്കാളിയെ പിരിയുന്ന അവസരം ആഘോഷമാക്കി മാറ്റുന്നവരുടെ എണ്ണം ഇവിടെ കൂടി വരികയാണെന്നാണ് കണക്കുകള്‍ പറയുന്നത്.
വിവാഹസല്‍ക്കാരങ്ങള്‍ പോലെ തന്നെ, അല്ലെങ്കില്‍ അതിനേക്കാള്‍ ആര്‍ഭാടമായി വിവാഹമോചന സല്‍ക്കാരങ്ങള്‍ നടത്തുകയാണ് ബ്രിട്ടീഷ്കാരിപ്പോള്‍ പാട്ടും കൂത്തും ഉഗ്രന്‍ പാര്‍ട്ടിയും. കേക്ക് മുറിക്കാതെ ഒനു ആഘോഷിക്കുന്ന പതിവ് ബ്രിട്ടീഷുകാര്‍ക്കില്ല.
ബ്ലഡ് ഐസിങ്, മര്‍ഡര്‍ ഐസിങ്, ബ്ലാക്ക് ഐസിങ്.. അങ്ങനെ വിവിധ പേരുകളില്‍ വിവിധ ഭാവങ്ങളില്‍ വര്‍ണ്ണങ്ങളില്‍ കേക്കുകള്‍ ഉടലെടുത്ത് കൊണ്ടിരിക്കുകയാണ്. വിവാഹ മോചന്ത്തിനുള്ള കേക്കാണത്രെ ഇപ്പോഴത്തേ ഫാഷന്‍ എന്നാണ് ബ്രിട്ടീഷുകാര്‍ പറയുന്നത്.