മുപ്പത് വർഷം മുൻപ് വാങ്ങിയ പളുങ്ക് മോതിരത്തിലെ കല്ല് കോടികൾ വിലമതിക്കുന്ന രത്നം, 55കാരിയെ തേടിവന്ന ഭാഗ്യം ഇങ്ങനെ !

ശനി, 9 ഫെബ്രുവരി 2019 (20:13 IST)
22 വയസുള്ളപ്പോഴാണ് ഡെബ്ര ഗൊദാർദ് ഒരു പളുങ്ക് മോദിരം വാങ്ങിയത്. കാഴ്ചയിൽ ഏറെ പ്രിയം തോന്നിയതോടെയായിരുന്നു വെറും 10 പണ്ട് അതായത് ഏകദേശം 921 രൂപ നൽകി മോതിരം വാങ്ങിയത്. വർഷങ്ങളോളം ആ മോതിരം ഡെബ്രയുടെ കയ്യിൽ തന്നെ കിടന്നു. 
 
എന്നാൽ മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറമാണ് വെറും പളുങ്കെന്നു കരുതിയത് അമൂല്യ രത്നമാണെന്ന് ഡെബ്ര തിരിച്ചറിയുന്നത്. ഡെബ്രയുടെ മാതാവ് സാമ്പത്തിക തട്ടിപ്പിന് ഇരയായതിനെ തുടർന്ന് അമ്മക്ക് പണം നൽകുന്നതിനായാണ് ഡെബ്ര മോതിരം വിൽക്കാൻ തീരുമാനിച്ചത്.
 
മോതിരം വിൽക്കുന്നതിനായി ജുവല്ലറിയിലെത്തിയപ്പോഴാണ് 25.27 കാരറ്റ് രത്നം പതിച്ച മോതിരമാണ് താൻ ഇത്രയും കാലം വിരലിലണിഞ്ഞ് നടന്നിരുന്നത് എന്ന് തിരിച്ചറിഞ്ഞത്. മോതിരം അപ്പോൾ തന്നെ ഡെബ്ര വിറ്റു. 7,40,000 പൌണ്ട്, ഏകദേശം 6 കോടി 84 ലക്ഷം രൂപയാണ് ഈ മോദിരം വിറ്റതിലൂടെ ഡെബ്രക്ക് ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍