സ്ത്രീകളെ നിരീക്ഷിക്കാൻ ആപ്പ്, ആപ്പിലായത് ഗൂഗിളും !

ശനി, 9 ഫെബ്രുവരി 2019 (19:46 IST)
സ്ത്രീകളെ നിയന്ത്രിക്കുന്നതിനായി സൌദി ആറേബ്യയുടെ നിയന്ത്രണത്തിൽ പുറത്തിറക്കിയ ആപ്പിന്റെ പേരിൽ പുലിവല് പിടിച്ചിരിക്കുകയാണ് ഗൂഗിൾ. സ്ത്രീകളുടെ ചലനം മനസിലാക്കുന്ന തരത്തിലുള്ള ആപ്പാണ് ഇപ്പോൾ വലിയ വിവാദത്തിലായിരിക്കുന്നത്.
 
സ്ത്രീകൾ പാസ്‌പോർട്ട് ഉപയോഗിക്കുകയോ മറ്റ് യത്രാ മാർഗങ്ങൾ ഉപയോഗപ്പെടുത്തുകയോ ചെയ്യുമ്പോൾ ആ സ്ത്രീയുമായി ബന്ധപ്പെട്ട പുരുഷന് ആപ്പ് സന്ദേശം നൽകും. സ്ത്രീകളുടെ യാത്രാ സ്വാതന്ത്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നു കയറുന്ന ആപ്പ് പിൻ‌വലിക്കണം എന്ന് ആവശ്യം ശക്തമാവുകയാണ്.
 
ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന ഗൂഗിളിനാണ് വലിയ വിമർശനങ്ങൾ നേരിടേണ്ടി വരുന്നത്. ആപ്പിൽ ആപ്പ് സ്റ്റോറിനെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇരു കമ്പനികളും ഇതേവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍