നഷ്ടമായത് ഉറ്റസുഹൃത്തിനെ; ഷിന്‍സോ ആബെയുടെ മരണത്തില്‍ മോദി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 8 ജൂലൈ 2022 (16:19 IST)
ഷിന്‍സോ ആബെയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നഷ്ടമായത് ഉറ്റസുഹൃത്തിനെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മികച്ച ഭരണ കര്‍ത്താവും രാജതന്ത്രജ്ഞനുമായിരുന്നു അദ്ദേഹമെന്നും മോദി പറഞ്ഞു. 
 
ഇതേതുടര്‍ന്ന് നാളെ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാരാ പട്ടണത്തില്‍വച്ചാണ് ആംബേക്ക് വെടിയേറ്റത്. ഒരു പ്രചരണ പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പിന്നിലൂടെയെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍