തനിക്കൊരു കോടതിയുണ്ടെന്നും അതില്‍ താനാണ് ജഡ്ജിയെന്നും അതിനാല്‍ താന്‍ മറ്റൊരു കോടതിയിലും പോകില്ലെന്നും പറയുന്ന സംഭാഷണമാണ് ചോര്‍ത്തിയത്. ദാവൂദ് കറാച്ചിയിലെ ക്ലിഫ്ടണിലാണ് താമസിക്കുന്നതെന്നും ടെലിഫോണ്‍ വിളികള്‍ പിന്തുടര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ദാവൂദ് ദുബായിലെ ചിലരുമായി നടത്തിയ സംഭാഷണങ്ങളാണ് ചോര്‍ത്തിയത്. ഇന്ത്യന്‍ ചാര സംഘടനായ റോയും ഈ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടൂകളുണ്ട്.
രണ്ട് ദശാബ്ദങ്ങളിലധികമായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളും അന്താരാഷ്ടര് ഏജന്‍സികളും വലവീശിക്കൊണ്ടിരിക്കുന്ന ഭീകരനാണ് ദാവൂദ്. അന്താരാഷ്ട്ര ഭീകരന്‍, ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് എന്നീ വിളിപ്പേരുകളുള്ള ദാവൂദിന് ഇപ്പോള്‍ 60 വയസുണ്ടെന്നാണ് വിവരം. ഇസ്ലാമബാദിലെ അണ്ടര്‍വേള്‍ഡിലുണ്ടെന്ന് കരുതുന്ന ദാവൂദ് ഇപ്പോഴും തന്റെ ബിസിനസ്സ് സാമ്രാജ്യം ആഗോളതലത്തില്‍ വളര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഈ ടേപ്പുകള്‍ നല്‍കുന്ന സൂചന.