കൊവിഡ് ബാധിച്ചവരെ കണ്ടെത്താന്‍ യുഎഇ നായകള്‍ക്ക് പരിശീലനം നല്‍കി

ശ്രീനു എസ്

ശനി, 11 ജൂലൈ 2020 (08:13 IST)
കൊവിഡ് ബാധിച്ചവരെ കണ്ടെത്താന്‍ യുഎഇ നായകള്‍ക്ക് പരിശിലനം നല്‍കി. കൊവിഡ് ബാധിച്ചവരുടെ വിയര്‍പ്പ് ഗന്ധം മനസിലാക്കിയാണ് നായകള്‍ രോഗികളെ തിരിച്ചറിയുന്നത്. ഇതിനായുള്ള പരിശീലനം നായകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി യുഎഇ അറിയിച്ചു. കൊവിഡ് ബാധിതരായവരുടെ വിയര്‍പ്പുകള്‍ പ്രത്യേകം ശേഖരിച്ച് അത് നായകളെ കൊണ്ട് മണപ്പിച്ചാണ് പരിശിലിപ്പിച്ചത്.
 
പരിശീലനം ലഭിച്ച നായകളെ എയര്‍പോര്‍ട്ട്, ഷോപ്പിങ് മാളുകള്‍ തുടങ്ങി തിരക്കുള്ള ഇടങ്ങളില്‍ നിര്‍ത്തും. കൊവിഡ് രോഗികളെ ഇവയ്ക്ക് പ്രത്യേകം തിരിച്ചരിയാന്‍ കഴിയുന്നതിനാല്‍ ഇത് വലിയ സഹായകമാകും. ഇത് ശാസ്ത്രരംഗത്തെ വലിയ മുന്നേറ്റമാണെന്നും അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍