വിവാദ ശാസ്ത്രജ്ഞന്‍ മരിച്ച നിലയില്‍

ബുധന്‍, 6 ഓഗസ്റ്റ് 2014 (08:54 IST)
വിവാദ ജാപ്പനീസ് ശാസ്ത്രജ്ഞന്‍ യോഷികി സാസായ്(52)​ മരിച്ച നിലയില്‍. ഭ്രൂണ വിത്തു കോശ വിദഗ്ദ്ധനായ സാസായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാസായ് ഡയറക്ടറായ കോബിലെ റികെന്‍ ബയോമെഡിക്കല്‍ ഗവേഷണ സ്ഥാപനത്തിലാണ് അദ്ദേഹത്തെ മൃതദേഹം കണ്ടെത്തിയത്.   
 
വിത്തു കോശങ്ങളെ സംബന്ധിച്ച സിസോയിയുടെ വിപ്ളവകരമായേക്കാവുന്ന ഗവേഷണ ഫലങ്ങള്‍ ജനുവരിയില്‍ 'നേച്ചര്‍' ജേര്‍ണല്‍ പ്രസിദ്ധീകരിച്ചിരുന്നു. കോശങ്ങളെ വീര്യം കുറഞ്ഞ ആസിഡില്‍ ഇട്ട് വിത്തു കോശങ്ങള്‍ സൃഷ്ടിക്കാമെന്നായിരുന്നു സിസോയിയുടെ കണ്ടുപിടിത്തം. എന്നാല്‍ പ്രബന്ധത്തിനുമേല്‍ വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്ന് ജൂലായില്‍ റിപ്പോര്‍ട്ട് പിന്‍വലിക്കുകയാണെന്ന്  'നേച്ചര്‍' അറിയിച്ചു. പ്രബന്ധത്തിലെ വിവരങ്ങള്‍ കൃത്യമല്ലായിരുന്നുവെന്നും പിശകുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട് പിന്‍‌വലിച്ചത്. ഈ സംഭവം ജാപ്പനീസ് ശാസ്ത്ര ഗവേഷണത്തിന് വലിയ നാണക്കേടാകുകയും ചെയ്തു. 
 
സംഭവത്തെ തുടര്‍ന്ന് സിസോയ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും വിഷാദത്തിന് കീഴ്പ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നു ആത്മഹത്യ കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തുവെങ്കിലും ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.

വെബ്ദുനിയ വായിക്കുക