വാതുവച്ച് പണം പോയി; വിദ്യാര്‍ഥി ജീവനൊടുക്കി

ചൊവ്വ, 24 ജൂണ്‍ 2014 (18:09 IST)
ചൈനയില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ വാതുവയ്പ്പില്‍ പങ്കേടുത്തതിനെ തുടര്‍ന്ന് പണം നഷ്ടപ്പെട്ട് വിദ്യാര്‍ഥി ജീവനൊടുക്കി. തെക്കന്‍ പ്രവിശ്യയായ ഗുവാങ് ഡോങിലാണ് ചൊവ്വാഴ്ച ഈ ആത്മഹത്യ നടന്നത്.

വാതുവയ്പുകളില്‍ ഇരുപതിനായിരം യുവാന്‍ (322 ഡോളര്‍)​ നഷ്ടപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിയാണ് കോളേജ് ക്യാമ്പസിലെ ബഹുനില മന്ദിരത്തിന്റെ എട്ടാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ചൈനയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് വാതുവയ്പ്പുകള്‍ സാധാരണയാണ്.

ഗവണ്‍മെന്റ് തന്നെ ലോകകപ്പുമായി ബന്ധപ്പെട്ട് ലോട്ടറി നടത്തുന്നു. 2010ലെ ലോകകപ്പില്‍ 230 കോടി യുവാന്‍ ലോട്ടറിയില്‍ നിന്ന് ലഭിച്ചു. ഇപ്പോള്‍ ഇതിനകം തന്നെ 400 കോടി യുവാന്‍ ലഭിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക