തെക്കന്‍ ചൈനാ കടല്‍ മേഖലയില്‍ ചൈന അസ്‌ഥിരത സൃഷ്‌ടിക്കുന്നുവെന്ന് അമേരിക്ക. രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്ന ചൈനയുടെ നടപടികള്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗല്‍ വ്യക്‌തമാക്കി. ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ മേഖലയുടെ ദീര്‍ഘകാല അടിസ്‌ഥാനത്തിലുള്ള പുരോഗതിക്ക് തടസമാണെന്നും അദ്ദേഹം പറഞ്ഞു. സിങ്കപ്പൂരില്‍ നടന്ന യുഎസ്-തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ ഉറ്റഅനുയായി ജപ്പാനുമായി കിഴക്കന്‍ ചൈനാ കടല്‍ മേഖലയിലും ചൈനയ്‌ക്ക് തര്‍ക്കങ്ങളുണ്ട്. ആദ്യ വിമാനവാഹിനി സ്വന്തമാക്കിയതിനു പിന്നാലെ മേഖലയുടെ നിയന്ത്രണത്തിനായുള്ള നീക്കങ്ങള്‍ ചൈന കൂടുതല്‍ ശക്‌തമാക്കിയിരുന്നു.
അളവില്ലാത്ത പ്രകൃതി വിഭവങ്ങളുടെ കലവറയും തന്ത്രപ്രധാനവുമായ തെക്കന്‍ ചൈനാ കടലിന്റെ നിയന്ത്രണം ലോക ശക്‌തയാകാന്‍ വെമ്പുന്ന ചൈനയ്‌ക്ക് ഉപേക്ഷിക്കാന്‍ കഴിയുന്നതല്ല.