ബെയ്‌റൂട്ടില്‍ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനം

ചൊവ്വ, 24 ജൂണ്‍ 2014 (10:35 IST)
ലബനീസ് ആസ്ഥാനമായ ബെയ്‌റൂട്ടിലെ സൈനിക ചെക്ക്‌പോസ്റ്റിനു സമീപം ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനം. ഇതേതുടര്‍ന്നുണ്ടായ വന്‍തീപിടിത്തത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയ കഫേയ്ക്കു സമീപമാണ് കാര്‍ ബോംബ് സ്ഫോടനമുണ്ടായത്. 
 
കഴിഞ്ഞയാഴ്ച കിഴക്കന്‍ ലബനോനില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ശചയ്തിരുന്നു. അയല്‍രാജ്യമായ സിറിയയില്‍ നിന്നും പടര്‍ന്നുപിടിച്ച് വിഭാഗീയ പ്രശ്‌നങ്ങള്‍ ലബനോനെയും പ്രതിസന്ധിയിലാക്കിയിട്ട് കാലങ്ങളായി.
 

വെബ്ദുനിയ വായിക്കുക