ബസ് കൊക്കയിലേക്ക് മറിഞ്ഞ് 19മരണം, 37പേര്‍ക്ക് പരുക്ക്
നിറയെ യാത്രക്കാരുമായി വന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 19 പേര്‍ മരിച്ചു. 37 പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി പെറുവിലെ അയാകുഷോ പ്രദേശത്താണ് അപകടം നടന്നത്. കനത്ത മഴയെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് കാഴ്‌ച മറഞ്ഞതാവാം അപകട കാരണം എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
500 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ ബസ് പൂര്‍ണ്ണമായും തകര്‍ന്നു. 13 പേര്‍ അപകട സ്ഥലത്തും ആറുപേര്‍ ആസ്പത്രിയിലുമാണ് മരിച്ചത്. സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും പൊലിസുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.