ബോകോ ഹറാമിനെ നേരിടാന്‍ നൈജീരിയയിലേക്ക് അമേരിക്കന്‍ പടപ്പുറപ്പാട്
ബോകോ ഹറാം തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിൽ നൈജീരിയയ്ക്ക് സഹായം നല്‍കാന്‍ അമേരിക്കയുടെ തീരുമാനം. ഇതിന്‍റെ ആദ്യപടിയായി 300 യു എസ് സൈനികരെ നൈജീരിയയിലേക്ക് അയയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചു.
തീവ്രവാദികളുമായി സൈന്യം നേരിട്ട് ആക്രമണം നടത്തില്ല. എന്നാല്‍ നൈജീരിയന്‍ സൈന്യത്തെ സഹായിക്കാന്‍ അമേരിക്ക വ്യോമ നിരീക്ഷണവും ഇന്‍റലിജൻസ് സേവനവും നല്‍കുമെന്നും ഒബാമ വ്യക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ചേർന്നാണ് നൈജീരിയയിൽ ബൊക്കോ ഹറാം തീവ്രവാദികൾ ആക്രമണം നടത്തുന്നത്.