റഷ്യയെ തള്ളി ബൈഡന്‍; യുക്രൈനൊപ്പം

ബുധന്‍, 2 മാര്‍ച്ച് 2022 (08:15 IST)
യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി പ്രകോപനമില്ലാതെയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്ക യുക്രൈനൊപ്പമാണെന്ന് ബൈഡന്‍ പറഞ്ഞു. റഷ്യന്‍ നുണകളെ സത്യം കൊണ്ടാണ് ചെറുക്കുന്നത്. റഷ്യക്കെതിരായ ഉപരോധങ്ങള്‍ ഫലം കണ്ടു തുടങ്ങി. യുക്രൈനുള്ള സാമ്പത്തിക സഹായം തുടരും. പുടിന്‍ ശ്രമിച്ചത് സ്വാതന്ത്ര്യത്തിന്റെ അടിത്തറയിളക്കാനാണ്. പുടിന്‍ റഷ്യയുടെ സ്വേച്ഛാധിപതിയാണെന്നും ബൈഡന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍