ബാഗ്ദാദില്‍ സ്ഫോടനം: 63 മരണം

വ്യാഴം, 29 മെയ് 2014 (15:17 IST)
ഇറാഖിൽ തലസ്ഥാനമായ ബാഗ്ദാദ് ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാര്‍ ബോംബ് ആക്രമണങ്ങളിൽ 63 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദിന് പുറമെ സദർ സിറ്റി, ജിഹാദ്, അമിൻ ഡിസ്ട്രിക്ടുകൾ, മൊസൂൾ എന്നിവിടങ്ങളിലായിരുന്നു രൂക്ഷമായ ആക്രമണം.

തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ ഊര്‍ജിതമായി നടന്നു വരവെ നടത്തിയ ഈ ആക്രമണങ്ങൾക്കു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഇറാക്ക് ജിഹാദികളാണ് എന്ന് കരുതപ്പെടുന്നു.

ബാഗ്ദാദിലെ ഖദിമിയയില്‍ ഷിയാ വിശ്വാസികള്‍ താമസിക്കുന്ന സ്ഥലത്ത് കാറിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ച് വിപത്ത് വിതച്ചതില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. 50 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മൊസൂളില്‍ രണ്ടിടത്തായി നടന്ന കാര്‍ബോംബ് സ്‌ഫോടനങ്ങളിൽ 14 സൈനികർ ഉൾപ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു.

വെബ്ദുനിയ വായിക്കുക