അമേരിക്കയില്‍ കൊവിഡ് ബാധിതര്‍ ഒരുകോടിയിലേക്ക്; ചികിത്സയിലുള്ളത് 31 ലക്ഷത്തിലധികം പേര്‍

ശ്രീനു എസ്

ചൊവ്വ, 3 നവം‌ബര്‍ 2020 (11:24 IST)
അമേരിക്കയില്‍ കൊവിഡ് ബാധിതര്‍ ഒരുകോടിയിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 88507പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 9567070 ആയി. നിലവില്‍ അമേരിക്കയില്‍ കൊവിഡ് ബാധിതരായി ചകിത്സയിലുള്ളത് 31 ലക്ഷത്തിലധികം പേരാണ്.
 
അമേരിക്കയില്‍ ഇതുവരെ 14കോടിയിലധികം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് മൂലം 236982പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍