അജ്മാനില്‍ വാഹനാപകടം: ഇന്ത്യക്കാരിയുള്‍പ്പടെ രണ്ട് മരണം

ചൊവ്വ, 19 ജൂലൈ 2016 (07:40 IST)
അജ്മാനില്‍ ഭക്ഷണശാലയിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ഒരു ഇന്ത്യാക്കാരിയും ഇറാഖ് സ്വദേശിയായ ബാലനുമാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.
 
അപസ്മാര രോഗിയായ സ്വദേശി പൗരന്‍ ഓടിച്ച വാഹനം ആണ് ഭക്ഷണശാലയിലേക്ക് ഇടിച്ച് കയറിയത്. പാര്‍ക്കിംഗില്‍ നിന്നും വാഹനം എടുക്കുമ്പോള്‍ ഇയാള്‍ക്ക് അസുഖം ഉണ്ടാവുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ആയിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. അസുഖബാധിതര്‍ വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അജമാന്‍ പൊലീസ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക