അദാനി ഗ്രൂപ്പിനെതിരെ ‘നഗ്നമായ‘ പ്രതിഷേധം

ബുധന്‍, 30 ജൂലൈ 2014 (14:26 IST)
ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ അദാനി ഗ്രൂപ്പിന് കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഓസ്ട്രേലിയയില്‍ മോഡലിംഗ് യുവതി നഗ്നയായി പ്രതിഷേധിച്ചു. മോഡലായ റോബില്‍ ലൗലിയാണ് വ്യത്യസ്തമായി തന്റെ പ്രതിഷേധം അറിയിച്ചത്.

പ്രതിഷേധം. ക്യൂന്‍സ്ലാന്‍ഡിലെ ഗൗതം അദാനിയുടെ ഖനന പ്രൊജക്ടിനെതിരെയായിരുന്നു മോഡല്‍ പ്രതിഷേധിച്ചത്.
 'സ്റ്റോപ്പ് കോള്‍ മൈനിംഗ്' എന്ന് സ്വന്തം നഗ്‌നശരീരത്തില്‍ എഴുതിയ സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തുകൊണ്ടായിരുന്നു റോബില്‍ ലൗലി തന്റെ പ്രതിഷേധം മാലോകരെ അറിയിച്ചത്.

ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ ഒന്നാണ് അദാനി ഗ്രൂപ്പ്. ഇന്ത്യയില്‍ മോശം സേവനത്തിന് അദാനി ഗ്രൂപ്പിന് പിഴ ഏര്‍പ്പെടുത്തിയിട്ടും ഓസ്‌ട്രേലിയയില്‍ ഖനനാനുമതി ലഭിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് മോഡല്‍ ആവശ്യപ്പെട്ടു.  

ഏറെ കാലമായി ഖനനത്തിന് അനുവാദം കാത്തുകിടക്കുകയായിരുന്നു അദാനി മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം. എന്നാല്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അദാനി ലിമിറ്റഡിന് ഖനനാനുമതി നല്‍കി. ഇതിനെതിരെ പ്രതിഷേധിക്കാനാണ് മോഡല്‍ തന്റെ നഗ്‌നമേനി പ്രയോജനപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക