ചൈനയില്‍ 19 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അറുപതുകാരനായ അധ്യാപകന്‍ അറസ്റ്റില്‍. ഹുനാന്‍ പ്രവിശ്യയില്‍പെടുന്ന ഹെഷാനിലെ ബാസിഷാവോ ടൗണ്‍ഷിപ്പ് സ്‌കൂളിലെ ശാസ്ത്ര അധ്യാപകനായ ഴൗ ജിയാന്‍മിന്‍ ആണ് അറസ്റ്റിലായത്. വിരമിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കയാണ് പിടിയിലാകുന്നത്. എട്ടിനും പതിനൊന്നും മധ്യേപ്രായമുള്ള കുട്ടികളാണ് അധ്യാപകന്റെ പീഡനത്തിന് ഇരയായത്.
അന്‍ഹ്യൂയി പ്രവിയില്‍ പീഡനത്തിനിടെ അഞ്ചു സ്‌കൂള്‍ കുട്ടികള്‍ കൊല്ലപ്പെട്ടത് വിവാദമായിരുന്നു. പ്രതിയായ അധ്യാപകനെ ഏപ്രിലില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2010നും 2013നുമിടയില്‍ ബാലപീഡനത്തിന് 8,096 പേരാണ് ചൈനയില്‍ അറസ്റ്റിലായത്.