‘ബേഡ്മാന്‍’ മികച്ച ചിത്രം; ജൂലിയന്‍ മൂര്‍ നടി, എഡ്ഡി റെഡ്‌മെയ്‌ന്‍ നടന്‍
തിങ്കള്‍, 23 ഫെബ്രുവരി 2015 (12:36 IST)
എണ്‍പത്തിയേഴാമത് ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ‘ബേഡ്മാന്‍’ തെരഞ്ഞെടുക്കപ്പെടുക്കപ്പെട്ടു. ‘ബേഡ്മാന്റെ’ സംവിധായകന്‍ അലക്സാന്‍ഡ്രോ ഗോണ്‍സാലെസ് ആണ് മികച്ച സംവിധായകന്‍. ‘സ്റ്റില്ല് അലിസ്’ ലെ അഭിനയത്തിന് ജൂലിയന്‍ മൂര്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ , ‘ദ തിയറി ഓഫ് എവരിതിംഗി’ലെ അഭിനയത്തിന് എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സഹനടനുള്ള പുരസ്കാരം വിപ്‌ലാഷ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജെ കെ സിമ്മണ്‍സ് കരസ്ഥമാക്കി. ‘ബോയ്ഹുഡി’ലെ അഭിനയത്തിന് പട്രീഷ്യ ആര്‍ക്കെറ്റ് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. പതിനൊന്നു വര്‍ഷമെടുത്ത് ചിത്രീകരിച്ച ‘ബോയ്ഹുഡി’ല്‍ പതിനൊന്നു വര്‍ഷവും പട്രീഷ്യ അഭിനയിച്ചിരുന്നു.
കോസ്‌റ്റ്യൂം ഡിസൈന്‍, മേക്ക് അപ്പ് ആന്‍ഡ് ഹയര്‍ സ്റ്റൈലിംഗ് വിഭാഗങ്ങളില്‍ ‘ദ ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍’ പുരസ്കാരം സ്വന്തമാക്കി. പോളണ്ട് ചിത്രമായ ‘ഇഡ’ മികച്ച വിദേശഭാഷാചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
അവാര്‍ഡ് ജേതാക്കള്‍
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമിനുള്ള പുരസ്കാരം ‘ദ ഫോണ്‍ കോള്‍’ സ്വന്തമാക്കി.
ഡോക്യുമെന്ററി ഷോര്‍ട് സബ്‌ജക്‌ട്: ക്രൈസിസ് ഹോട്ട്‌ലൈന്‍ - വെറ്ററന്‍ പ്രസ് 1’
സൌണ്ട് മിക്സിംഗ് - വിപ്‌ലാഷ്
സൌണ്ട് എഡിറ്റിംഗ് - അമേരിക്കന്‍ സ്നൈപ്പര്‍
വിഷ്വല്‍ എഫക്‌ട്‌സ് - ഇന്റര്‍സ്റ്റല്ലര്‍
ആനിമേറ്റഡ് ഷോര്‍ട് ഫിലിം - ഫീസ്റ്റ്
ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം - ബിഗ് ഹീറോ 6
പ്രൊഡക്ഷന്‍ ഡിസൈന്‍ - ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍