സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കണ്ടത്തൊനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് തിരിച്ചടി. സിറിയന്‍ പ്രതിപക്ഷമാണ് തിരിച്ചടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂണ്‍ ആദ്യ വാരത്തില്‍ ജനീവയില്‍ ചേരാനിരിക്കുന്ന അന്താരാഷ്ട്ര സിറിയന്‍ സമാധാന സമ്മേളനം ബഹിഷ്കരിക്കുമെന്നാണ് സിറിയന്‍ പ്രതിപക്ഷ സഖ്യം (എസ്എന്‍സി) പ്രഖ്യാപിച്ചത്.
എസ്എന്‍സി അധ്യക്ഷന്‍ ജോര്‍ജ് ശാബ്റയാണ് ഈ തീരുമാനം അറിയിച്ചത്. സിറിയയില്‍ പ്രതിപക്ഷത്തിന്‍െറ നിയന്ത്രണത്തിലുള്ള ഖുസൈര്‍ പട്ടണം തിരിച്ചുപിടിക്കാനുള്ള ഔദ്യോഗിക സേനാ നടപടികള്‍ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കാതെ നോക്കിനില്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ സഖ്യം സമ്മേളനത്തില്‍നിന്ന് പിന്മാറിയതെന്ന് എസ്എന്‍സി വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്‍ മിലീഷ്യകളും ലബനാനിലെ ഹിസ്ബുല്ല പോരാളി സംഘടനയും സിറിയന്‍ പ്രക്ഷോഭം നേരിടാന്‍ പ്രവര്‍ത്തിക്കുന്നതായും ജോര്‍ജ് ശാബ്റ ആരോപിച്ചു.
ഹിസ്ബുല്ല സംഘത്തിന്‍െറ നീക്കം സിറിയയിലെ ജലസ്രോതസ്സുകള്‍വരെ സ്തംഭിപ്പിക്കുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.എന്‍.സി വക്താവ് ഖാലിദ് സാലിനി ആവശ്യപ്പെട്ടു.