ലാല്‍കെയേഴ്സ് നടത്തുന്ന കിഡ്നി കരള്‍ സൗജനൃ പരിശോധന ആഗസ്റ്റ്‌ 25നു

ബുധന്‍, 23 ഓഗസ്റ്റ് 2017 (16:12 IST)
ബഹ്റൈന്‍ ലാല്‍ കെയേഴ്സ് ഓണം പെരുന്നാള്‍ പരിപാടികളുടെ തുടക്കമെന്നോണം റിഫ അല്‍ഹിലാല്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു കൊണ്ട് ആഗസ്റ്റ്‌ 25 നു വെള്ളിയാഴ്ച നടത്തുന്ന സൗജനൃ വൈദൃപരിശോധനയില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയ കൊളസ്‌ട്രോള്‍‍, കിഡ്നി, കരള്‍ എന്നിവയുടെ പരിശോധനകള്‍ക്കായുള്ള രജിസ്ട്രേഷന് തുടക്കം കുറിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ബഹ്‌റൈന്‍ ലാല്‍കെയേഴ്സ് സെക്രട്ടറി എഫ്.എം .ഫൈസലും, അല്‍  ഹിലാല്‍ റിഫ, മാര്‍ക്കറ്റിംഗ് ഹെഡ്  ഉണ്ണികൃഷ്ണനും ചേര്‍ന്ന് പ്രകാശനം ചെയ്തു. 
 
ട്രഷറര്‍ ഷൈജു കന്‍പത്ത്, മണികുട്ടന്‍, നവീന്‍ എന്നിവര്‍ സംബന്ധിച്ചു .  ഇരുന്നൂറ്റന്‍പതോളം സാധാരണക്കാരായ ആളുകള്‍ക്ക് ഉപയോഗ പ്രദമായ ഈ പരിശോധനകള്‍ക്കായി സോഷൃല്‍ മീഡിയയിലൂടെ ഒറ്റദിവസം കൊണ്ട് തന്നെ നിരവധി പേരാണ്  പേരുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ലാല്‍ കെയേര്‍സ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍ അറിയിച്ചു. ഇനിയും റെജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി 38317034  ഈ നന്‍പറില്‍ വിളിക്കാം. 
 
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാമത് സൌജന്യ മെഡിക്കല്‍ ക്യാമ്പ് ആണ് ഇത്.  ആഗസ്റ്റ്‌ 25 നു വെള്ളിയാഴ്ച രാവിലെ 8:30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ഈ ക്യാമ്പില്‍ ഷുഗര്‍, ബ്ലഡ്‌ പ്രെഷര്‍, ടോട്ടല്‍ കൊളസ്ട്രോള്‍ എന്നീ പതിവ് പരിശോധനകള്‍ കൂടാതെ, ക്രിയാറ്റിനിന്‍‍ (കിഡ്നി), എസ്.ജി.പി.റ്റി.(ലിവര്‍) പരിശോധനകളും സൌജന്യമായി ചെയ്യാനും അവസരം ഉണ്ടായിരിക്ക്കുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍