യെമനില്‍ വ്യോമസേനാ കേണലിനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു. കേണല്‍ അലി അല്‍ ഡെയിലമിയെയാണ് അജ്ഞാതസംഘം വെടിവെച്ച് കൊന്നത്.
24 മണിക്കൂറിനിടെ സനയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ വ്യോമസേനാ ഓഫിസറാണ് അദ്ദേഹം. കേണല്‍ അബ്ദുല്‍ വഹാബ് അസദിനെയാണ് നേരത്തെ വെടിവച്ചുകൊന്നത്. ദക്ഷിണ യെമനില്‍ സുരക്ഷാ സേനയ്ക്കെതിരെ ദിവസേനയെന്നോണം ആക്രമണങ്ങള്‍ നടത്തുന്ന അല്‍ ഖായിദ അനുയായികള്‍ ഉള്‍പ്പെടെ ആരും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
രണ്ടു സംഭവങ്ങളിലും അക്രമികള്‍ രക്ഷപ്പെട്ടു. ഇവരെ പിടികൂടാന്‍ സൈന്യവും പൊലീസും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.