ജപ്പാന്റെ തിമിംഗലവേട്ട ഇനി നടക്കില്ല

തിങ്കള്‍, 31 മാര്‍ച്ച് 2014 (17:56 IST)
PRO
തിമിംഗല വേട്ട ജപ്പാന്‍ അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി. ജപ്പാന്റെ തിമിംഗല വേട്ട തടയണമെന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ സര്‍ക്കാരാണ് രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചത്

ശാസ്ത്രസംബന്ധിയായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് തിമിംഗല വേട്ട നടത്തുന്നതെന്ന ജപ്പാന്റെ വാദം തള്ളിയാണ് കോടതി വിധി വന്നിരിക്കുന്നത്. ശാസ്ത്രസംബന്ധിയായ വിഷയങ്ങള്‍ക്ക് സസ്തനികളെ വേട്ടയാടാമെന്ന നിയമത്തിന്റെ ആനുകൂല്യത്തെ ആസ്പദമാക്കിയായിരുന്നു ജപ്പാന്‍ തിമിംഗലങ്ങളെ നിഷ്കരുണം വേട്ടയാടിയിരുന്നത്.

പരിസ്ഥിതി സംഘടനകള്‍ ജപ്പാനിലെ തിമിംഗല വേട്ട തടയാന്‍ ശ്രമിക്കാറുണ്ടെങ്കിലും എല്ലാം സംഘര്‍ഷത്തിലാണ് അവസാനിക്കാറുള്ളത്. അന്താരാഷ്ട്രതലത്തിലുള്ള എതിര്‍പ്പുകള്‍ അവഗണിച്ചാണ് ജപ്പാന്‍ തിമിംഗലങ്ങളെ വേട്ടയാടിയിരുന്നത്.

വെബ്ദുനിയ വായിക്കുക