ഗദ്ദാഫിയുടെ ഇളയമകന്‍ കൊല്ലപ്പെട്ടു

തിങ്കള്‍, 22 ഒക്‌ടോബര്‍ 2012 (12:13 IST)
PRO
PRO
കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ ഇളയമകന്‍ ഖാമിസ് ഗദ്ദാഫി(28) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഗദ്ദാഫിയുടെ ശക്തികേന്ദ്രമായിരുന്ന ബനി വാലിദില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആയിരുന്നു കൊല. സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

500 ഓളം പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 200 ഓളം പേര്‍ക്ക് പരുക്കേറ്റു.

ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്നാണ് ഗദ്ദാഫിയുടെ മകന്‍ മരണത്തിന് കീഴടങ്ങിയത്.


വെബ്ദുനിയ വായിക്കുക