ക്ലിക്കില്‍ ഒരു ചിത്രവും അതോടൊപ്പം സ്വന്തം മരണവും എഴുതിച്ചേര്‍ത്ത് അയാള്‍ മരണത്തിന് കീഴടങ്ങി

വ്യാഴം, 4 മെയ് 2017 (12:21 IST)
മരണത്തിന് തൊട്ടുമുമ്പ് പോലും സ്‌ഫോടന ദൃശ്യം പകര്‍ത്തി ഹില്‍ഡ യാത്രയായി. ഒരു ക്ലിക്കില്‍ ഒരു ചിത്രവും അതോടൊപ്പം സ്വന്തം മരണവും എഴുതിച്ചേര്‍ത്ത് അവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അമേരിക്കന്‍ സൈന്യത്തിലെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫറായിരുന്നു ഹില്‍ഡ.
 
അഫ്ഗാന്‍ സൈനികര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടയില്‍ അപകടത്തിലാണ് ഹില്‍ഡ മരിക്കുന്നത്. 2013 ജുലൈ 3നാണ് ഈ സംഭവം നടന്നത്. പരിശീലനത്തിനിടെയില്‍ അഫ്ഗാന്‍ സൈനികരിലൊരാള്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഡിറ്റൊണേറ്റ് ചെയ്യുന്നതിനിടെ വന്‍ സ്ഫോടനം നടന്നും. 
 
പരീശീലനത്തിന്റെ ഓരോ ദൃശ്യങ്ങളും ഭംഗിയായി പകര്‍ത്തിയ ചിത്രങ്ങല്‍ കഴിഞ്ഞ ആഴ്ച അമേരിക്കന്‍ സൈന്യം പുറത്തുവിട്ടിരുന്നു. ഹില്‍ഡ സ്ഫോടനം നടക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തായിരുന്നു നിന്നത്. തന്റെ അവസാന നിമിഷങ്ങളിലെ ചിത്രങ്ങള്‍ അറിയാതെ ഹില്‍ഡയ്ക്ക് പകര്‍ത്തേണ്ടതായി വന്നു. മരണത്തിന് തൊട്ട് മുന്‍പ് അവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്ന് ലോകം അറിഞ്ഞ് വരികയാണ്. 

വെബ്ദുനിയ വായിക്കുക