ഐ എസിന്‍റെ ആ കൊലയാളി സിദ്ദാര്‍ത്ഥ്?

ചൊവ്വ, 5 ജനുവരി 2016 (14:10 IST)
ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പുതിയ ‘ജിഹാദി ജോണ്‍’ ഇന്ത്യന്‍ വംശജനായ സിദ്ദാര്‍ത്ഥ് ധാര്‍ ആണെന്ന് റിപ്പോര്‍ട്ട്. ഐ എസ് പുറത്തുവിട്ട കൊലപാതക രംഗങ്ങള്‍ അടങ്ങിയ വീഡിയോയില്‍ കൈയറയ്ക്കാത്ത കൊലയാളിയായെത്തുന്ന ആള്‍ ഇന്ത്യന്‍ വംശജനാണെന്ന സിദ്ദാര്‍ത്ഥ് ആണെന്നാണ് സൂചന.
 
ബീഹാറിലും ബംഗാളിലും വേരുകളുള്ളയാളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കൊലപാതക വീഡിയോകളില്‍ കൊലനടത്തുന്നതെന്നാണ് വിവരം. ഇയാള്‍ ബ്രിട്ടീഷ് പൌരനാണെങ്കിലും ഇന്ത്യന്‍ വേരുകളാണുള്ളത്. കഴിഞ്ഞ വര്‍ഷം സിറിയയിലേക്ക് പോകുകയും അവിടെനിന്ന് ഐ എസിന്‍റെ ഭാഗമാകുകയുമായിരുന്നു എന്നാണ് വിവരം.
 
സിദ്ദാര്‍ത്ഥ് ഇസ്ലാം മതം സ്വീകരിച്ചത് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പേര് അബു റുമൈസ എന്നും മാറ്റിയിരുന്നു. ഒരു വര്‍ഷം മുമ്പ് ഇയാളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. ലണ്ടനില്‍ നിന്ന് പാരീസിലേക്കും പിന്നീട് കുടുംബത്തോടൊപ്പം സിറിയയിലേക്കും സിദ്ധാര്‍ത്ഥ് കടന്നു എന്നാണ് റിപ്പോര്‍ട്ട്.
 
പുതിയ വീഡിയോയില്‍ അഞ്ചുപേരെ കൊലപ്പെടുത്തുന്ന രംഗങ്ങളാണുള്ളത്. ഈ അഞ്ചുപേരെയും ഒരാള്‍ തന്നെയാണ് കൊല്ലുന്നത്. ഇത് സിദ്ദാര്‍ത്ഥ് ആണെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക