ഉക്രെയ്ന്‍ പാര്‍ലമെന്റ്‌ മന്ദിരം റഷ്യന്‍ അനുകൂലികള്‍ പിടിച്ചെടുത്തു

വ്യാഴം, 27 ഫെബ്രുവരി 2014 (17:14 IST)
PRO
ഉക്രെയ്ന്‍ പ്രവിശ്യയായ ക്രിമിയയിലെ പാര്‍ലമെന്റ്‌ മന്ദിരവും സര്‍ക്കാര്‍ സ്ഥാപനങ്ങളും ആയുധധാരികളായ റഷ്യന്‍ അനുകൂലികള്‍ പിടിച്ചെടുത്തു.

അക്രമികളെന്ന ഭാവത്തില്‍ വന്ന റഷ്യന്‍ സൈനികരാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ ഉക്രെയ്ന്‍ ആരോപിച്ചിട്ടുണ്ട്‌. ക്രിമിയയില്‍ എന്തെങ്കിലും സൈനിക നീക്കം നടത്തില്‍ ആ‍ക്രമണമായി കണക്കാക്കി തിരിച്ചടിക്കുമെന്ന്‌ ഉക്രെയ്ന്‍ റഷ്യയ്ക്ക്‌ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.

കരിങ്കടലിനോടു ചേര്‍ന്നുകിടക്കുന്ന ഉപദ്വീപാണ്‌ ക്രിമിയ. കടലില്‍ ക്രിമിയയുടെ തലസ്ഥാനമായ സിംഫര്‍പോളിനോടു ചേര്‍ന്ന്‌ റഷ്യയുടെ നാവികതാവളവുമുണ്ട്‌.

വെബ്ദുനിയ വായിക്കുക