മീന്‍ വറുക്കുമ്പോള്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍ മുട്ട അടിച്ചത് മീനിന്റെ മുകളില്‍ പുരട്ടിയ ശേഷം വറുത്തെടുത്താല്‍ മതി. ചൂടായ എണ്ണയില്‍ ഒരു നുള്ള് മൈദാ ഇട്ടതിനു ശേഷം മീന്‍ വറുക്കുന്നതും ഈ പ്രശ്നത്തിനു പരിഹാരമാണ്. ഇഡ്ഡലിക്ക് മയം കിട്ടുന്നതിനായി അരി അരക്കുമ്പോള്‍ അല്‍പം അവല്‍ ചേര്‍ക്കുന്നതും നല്ലതാണ്.