രസത്തിലെ കേമന്‍-മാങ്ങാരസം

WD
രസം നമുക്കെല്ലാം പരിചിതമായ ഒരു ഒഴിച്ചുകറിയാണ്. രസത്തിനു തന്നെ പല വകഭേദങ്ങളുണ്ട്. അതിലൊന്നാണ് മാങ്ങാ രസം. ഇത് ഉണ്ടാക്കാന്‍ അത്രയധികമൊന്നും പരിശ്രമം വേണ്ട,

ചേര്‍ക്കേണ്ടവ

ചുനയുള്ള മാങ്ങ - 4 എണ്ണം

തേങ്ങ ചിരകിയത്- അരക്കപ്പ്

ഉണക്കമുളക് - രണ്ടെണ്ണം

മുളകിന്‍റെ അരി - അര ടീസ്പൂണ്‍

വെളുത്തുള്ളി - അല്ലിയാക്കിയത് ഒരെണ്ണം

ജീരകം - കാല്‍ ടീസ്പൂണ്‍

അറ്റം പിളര്‍ന്ന പച്ചമുളക് - രണ്ടെണ്ണം

കുരുമുളക് -അര ടീസ്പൂണ്‍

ഉണ്ടാക്കേണ്ട വിധം

മാങ്ങ തൊലി കളഞ്ഞ് പിഴിഞ്ഞെടുക്കണം. തേങ്ങയും ജീരകവും മുളകിന്‍റെ അരിയും അരച്ച് ഇതില്‍ കലക്കുക. ഇതിലേക്ക് കുരുമുളക് ചതച്ച് ചേക്കണം. ബാക്കി ചേരുവകള്‍ എല്ലാം കൂടി മാങ്ങാചാറില്‍ ചേര്‍ത്ത് അടുപ്പത്ത് വയ്ക്കാം. നന്നായി ചൂടാ‍യ ശേഷം വാങ്ങി വയ്ക്കുക. ആറുന്നത് വരെ ഇളക്കുന്നത് നല്ലതാണ്.




വെബ്ദുനിയ വായിക്കുക