മട്ടണ്‍ സ്റ്റൂ

മട്ടണ്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായുള്ള സ്വാദിഷ്ടമായ ഒരു വിഭവമാണ് മട്ടണ്‍ സ്റ്റൂ.

ചേര്‍ക്കേണ്ടവ.

മട്ടണ്‍ - ഒരു കിലോ

കറുവാപ്പട്ട - 2 കഷണം

സവാള - 300 ഗ്രാം

ഏലയ്ക്ക - 10 എണ്ണം

ഗ്രാമ്പൂ - 20 എണ്ണം

വെളുത്തുള്ളി - 15 അല്ലി

ഇഞ്ചി - 2 കഷണം

എണ്ണ - 250 ഗ്രാം

കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍

വിനാഗിരി - 4 ടീസ്പൂണ്‍

കറിവേപ്പില - 5 തണ്ട്

പച്ചമുളക് - 10 എണ്ണം

ഉരുളക്കിഴങ്ങ് - 300 ഗ്രാം.


തേങ്ങ - 2

ഉപ്പ് - പാകത്തിന്

ഉണ്ടാക്കേണ്ട വിധം.

എണ്ണയില്‍ മസാല വഴറ്റി എടുക്കുക. ബാക്കിയുള്ള എണ്ണയില്‍ മൈദയിട്ട് വേവിക്കുക. ചൂടാകുമ്പോള്‍ ഇറച്ചി വേകിക്കുക.തേങ്ങാപ്പാല്‍, ഒന്നാം പാലും മൂന്നോ നാലോ കപ്പ് രണ്ടാം പാലും എടുത്ത ശേഷം രണ്ടാം പാല്‍ ഇറച്ചിയിലൊഴിക്കുക. പാകത്തിന് ഉപ്പും വിനാഗിരിയും ചേര്‍ത്ത് വേണം വേകിക്കാന്‍. കുറച്ച് വേകുമ്പോഴേക്കും ഉരുളക്കിഴങ്ങ്, മസാല എന്നിവ ചേര്‍ക്കുക.ഇനി പാത്രം മൂടി വച്ച് വേണം വേകിക്കാന്‍. ചാറ്‌ കുറുകിയ ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് ചൂടാക്കിയ ശേഷം അടുപ്പത്ത് നിന്ന് ഇറക്കി വയ്ക്കുക.

വെബ്ദുനിയ വായിക്കുക