ഓറഞ്ച് കേക്ക്

WD


മധുരത്തിന് ഒരു രുചിക്കൂട്ട് ചേര്‍ത്തു നല്‍കുന്ന വിഭവമാണ് ഓറഞ്ച് കേക്ക്. കേക്ക് ഇഷ്മാവാത്തവര്‍ ചുരുക്കമായിരിക്കും. പക്ഷേ, ഓറഞ്ച് കേക്ക് പലരും പരീക്ഷിച്ചിട്ടുണ്ടാവില്ല. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്,


ചേര്‍ക്കേണ്ടവ

ഓറഞ്ച് നീര് : ഒരുകപ്പ്

മൈദ : 250 ഗ്രാം

ഉപ്പ്: ആവശ്യത്തിന്

ബേക്കിംഗ് പൌഡര്‍: രണ്ട് ടീ സ്പൂണ്‍

മുട്ട :അഞ്ചെണ്ണം

വെണ്ണ: 200 ഗ്രാം

അണ്ടിപ്പരിപ്പ്: വറുത്ത് പൊടിച്ചത് നാല് ടീസ്‌പൂണ്‍

ഏലയ്ക്ക: ഏഴെണ്ണം

ഉണ്ടാക്കേണ്ടവിധം:

മൈദ ചൂടാക്കി തണുത്തതിനു ശേഷം ബേക്കിംഗ് പൌഡറും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കി വയ്‌ക്കുക. പഞ്ചസാര പൊടിച്ചതും മുട്ടയുടെ ഉണ്ണിയും വെണ്ണയും നല്ലവണ്ണം യോജിപ്പിച്ച ശേഷം മൈദയും ഓറഞ്ചു നീരും ഏലവും അണ്ടിപ്പരിപ്പും കുറേശ്ശെ ചേര്‍ത്ത് ഇളക്കുക. പിന്നീട് മുട്ടയുടെ വെള്ള അടിച്ചതും ചേര്‍ത്ത് മയം പുരട്ടിയ പാത്രത്തില്‍ ബേക്ക് ചെയ്യുക.

വെബ്ദുനിയ വായിക്കുക