മുട്ടക്കറി

FILEFILE
ഏതു സമയത്തെ ആഹാരത്തിന്‍റെ കൂടെയും ചേരുന്ന ഒരു സെഡ് ഡിഷാണ് മുട്ടക്കറി. ഉണ്ടാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവം എന്ന നിലയ്ക്ക് ഇതിന് നല്ല പ്രചാരവും ഉണ്ട്.

ചേര്‍ക്കേണ്ടവ

മുട്ട - രണ്ട് എണ്ണം
മഞ്ഞള്‍- ഒരു ടീസ്പൂണ്‍
ജീരകം - ഒരു ടിസ്പൂണ്‍
ചുവന്നുള്ളി - 250 ഗ്രാം
പച്ചമുളക് - രണ്ടെണ്ണം
തേങ്ങ - ഒരു മുറിയുടെ പകുതി ചിരകിയത്
കടുക് - ഒരു നുള്ള്
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം

തേങ്ങയും ജീരകവും കല്ലില്‍ ചതച്ച് എടുക്കുക. ഉള്ളി, മുളക് ഇവ അരിഞ്ഞത് കടുക് വറുത്ത് എണ്ണയില്‍ വഴറ്റി തേങ്ങ, ജീരകം, മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് വാങ്ങുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട രണ്ടായി കീറി ഇട്ട് അഞ്ച് മിനിറ്റ് വേവിക്കുക. മുട്ടക്കറി വിളമ്പാന്‍ റഡി.

വെബ്ദുനിയ വായിക്കുക