ആയൂര്‍വേദത്തില്‍ കര്‍ക്കിടകമാസത്തിന് വളരെ പ്രാധാന്യമുണ്ട്. സുഖചികിത്സയുടെ കാലമാണത്.
വേനല്‍ക്കാലത്ത് ഉണങ്ങി വരണ്ടു കിടക്കുന്ന ഭൂമിയില്‍ മഴയോടുകൂടി കിളിര്‍ത്തു വരുന്ന ഔഷധസസ്യങ്ങളില്‍ പോഷകമൂല്യവും, ഔഷധഗുണവും അധികരിക്കുമെന്നാണ് വിശ്വാസം. ഈ ഔഷധങ്ങള്‍ കര്‍ക്കിടകത്തില്‍ സേവിച്ചാല്‍ വര്‍ഷം മുഴുവന്‍ ആരോഗ്യമെന്നാണ് പഴമൊഴി.
പത്തുതരം ഇലകളാണ് പ്രധാനമായും സുഖചികിത്സയ്ക്കുപയോഗിക്കുന്നത്. ദശപുഷ്പങ്ങള്‍ എന്നറിയപ്പെടുന്ന ഇവ ധനുമാസത്തിലെ തിരുവാതിര ദിവസം സുമംഗലികള്‍ തലയില്‍ ചൂടുന്നു. കേരളത്തിന്‍റെ മാത്രം അമൂല്യ സന്പത്തായ ദശപുഷᅲമാണ് കര്‍ക്കിടകത്തിലെ ഔഷധക്കഞ്ഞിയുടെ പ്രധാന ചേരുവ. അവയുടെ ദേവത, ഫലം, സംസ്കൃതനാമം എന്നിവ.
ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ ഉപയോഗിക്കുന്ന കറുക, നിലം പറ്റി വളരുന്ന പുല്‍ച്ചെടിയാണ്. ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര് വളരെ ഫലപ്രദമാണ്. നട്ടെല്ലിനും തലച്ചോറിനും, ഞരന്പുകള്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കറുകനീര്‍ സിദ്ധൗഷധമാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിയ്ക്കും ഉത്തമമായ കറുക ആധിവ്യാധി നാശം ഉണ്ടാക്കുന്നു.
വിഷ്ണുക്രാന്തി
പനിയുള്ളപ്പോള്‍ ഇടിച്ചു പിഴിഞ്ഞ നീര് രണ്ടോ, മൂന്നോ ടീസ്പൂണ്‍ കൊടുത്താല്‍ പനിയ്ക്ക് ആശ്വാസം കിട്ടും. ബുദ്ധിമാന്ദ്യം, ഓര്‍മ്മക്കുറവ് എന്നിവയ്ക്ക് സിദ്ധൗഷധം. രക്തശുദ്ധിക്കും, തലമുടി വര്‍ധിപ്പിക്കുന്നതിനും ഉത്തമമായ ഔഷധമാണിത്.
തിരുതാളി
സ്ക്രീകള്‍ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍ക്കും അത്യുത്തമം.
പൂവാംകുരുന്നില
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിനും രക്ത ശുദ്ധിയ്ക്കും നല്ലത്.
ഉഴിഞ്ഞ
സുഖപ്രസവത്തിന് ഉത്തമം
മുക്കുറ്റി
ശരീരത്തിനകത്തെ രക്തസ്രാവം, അര്‍ശസ് മതുലായവയ്ക്ക് അത്യുത്തമം. പ്രസവം കഴിഞ്ഞാല്‍ മുക്കുറ്റി ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നത് നല്ലതാണ്. മുറിവുകള്‍ ഉണങ്ങുന്നതിന് പുറത്ത് ലേപനമായി ഉപയോഗിക്കാം. . കൂടാതെ അകത്തു കഴിക്കുകയും ചെയ്യാം. സമൂലം തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ, കഫക്കെട്ട് മുതലായവ ശമിക്കും.
കയ്യൂണ്യം
വാതസംബന്ധമായ സര്‍വ്വരോഗങ്ങള്‍ക്കും അത്യുത്തമം. മുടി തഴച്ചുവളരാന്‍ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വര്‍ദ്ധന, കഫരോഗ ശമനത്തിനും ഫലപ്രദം.
നീലപന
ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. വാജീകരണ ശക്തിയുണ്ട്. യോനീരോഗങ്ങള്‍ക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്.
ചെറൂള
ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങള്‍ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല് എന്നിവയ്ക്ക് ഉത്തമം.
മുയല്‍ചെവിയന്‍
തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നല്ലത്. നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ് കുറയ്ക്കുന്നതിനും ഫലപ്രദം.
ദശപുഷᅲത്തെക്കുറിച്ചുള്ള പ്രശസ്തമായ തിരുവാതിപ്പാട്ട്
സാരസാക്ഷിമാര്‍ കേള്‍പ്പിനെല്ലാരും സാരസമാം മമ ഭാഷിതം പോരുവ നിന്നിഹ ലീലകളെല്ലാം നേരം പാതിരാവയല്ലോ ധന്യമാം ദശപുഷᅲം ചൂടുവാന്‍ വന്വമെന്നിയേ പോകണം സല്‍ഗുണങ്ങളെ വര്‍ണ്ണിച്ചു കേള്‍ക്കുവാന്‍ ആഗ്രഹമുണ്ടു മേല്‍ക്കുമേല്‍ ആദിയാം കറുകയോര്‍ക്കുന്പോള്‍, ആദിത്യനല്ലോ ദേവത ആധിവ്യാധികളാകമേ തീരും ആദരാലിതു ചൂടുകില്‍ രണ്ടാമതാകും കൃഷ്ണക്രാന്തിയ്ക്ക് കൊണ്ടല്‍ നേര്‍വര്‍ണ്ണന്‍ ദേവത തൃഷ്ണയോടിതു ചൂടുന്നതാകിലോ വൈഷ്ണവ പാദം ലഭ്യമാം മൂന്നാമതാകും കുരുന്നിലയോര്‍ത്താല്‍ ഇന്ദിരാദേവി ദേവത ദാരിദ്ര ദുഃഖമാകതിനാലെ തീരുമെന്നിഹ നിര്‍ണ്ണയം നാലാമതാകും നീലപനയോര്‍ത്താല്‍ ഊഴിദേവിതന്‍ ദേവത പാരിലിന്നിഹ ചൂടുന്നതാകിലേ പാപമാദികള്‍ തീരുമേ അഞ്ചാമതാകും കയ്യൂണ്യമോര്‍ത്താല്‍ പഞ്ചബാണ്ടാരി ദേവത അഞ്ചാമതായി ചൂടുന്നതാകിലോ പഞ്ചപാപങ്ങള്‍ തീരുമേ ആറാമതാകും മുക്കുറ്റിയോര്‍ത്താല്‍ പാര്‍വ്വതി ദേവി ദേവത ഭര്‍തൃസൗഖ്യവും പുത്രരുമുണ്ടാം ഭക്തിയോടിതു ചൂടുകില്‍ ഏഴാമതാകും തിരുതാളിയോര്‍ത്താല്‍ ഇന്ദിരാദേവി ദേവത സുന്ദരിമാരിതു ചൂടുന്നതാകിലോ സൗന്ദര്യമുണ്ടാം മേല്‍ക്കുമേല്‍ എട്ടാമതാകും ഉഴിഞ്ഞയോര്‍ക്കുകില്‍ ഇന്ദ്രാണി ദേവി ദേവത മട്ടോലം മിഴിമാരെ നിങ്ങടെ ഇഷ്ടങ്ങളൊക്കെ സാധ്യമാം ഒന്പതാമന്‍ ചെറൂളയോര്‍ക്കുവിന്‍ വന്പനും യമധര്‍മ്മനും ഭക്തിയോടിതു ചൂടുന്നതാകിലോ ആയുസുമുണ്ടാം മേല്‍ക്കുമേല്‍ പത്താമനാകും മുയല്‍ച്ചെവിയനും ചിത്തജാതാവ് ദേവത സുന്ദരിമാരിതു ചൂടുന്നതാകിലോ മംഗല്യമുണ്ടാം മേല്‍ക്കുമേല്‍
മലയാളിയുടെ മനസിലെ കര്‍ക്കിടകത്തിന് വര്‍ണശബളിമ തെല്ലുമില്ല. ഇരുണ്ടുമൂടിയ ആകാശവും, നിറഞ്ഞൊഴുകുന്ന പുഴകളും, ചന്നം പിന്നം പെയ്യുന്ന മഴയും അലറി ആര്‍ത്തു വരുന്ന കടലുമായി പ്രകൃതി ദേവി രൗദ്രതാളങ്ങള്‍ ആടി തിമിര്‍ക്കുന്നു. അകന്പടിയായി രോഗപീഡകളും. മലയാളിയുടെ മനസിലെ കര്‍ക്കിടക കാഴ്ചകളിങ്ങനെ നീളുന്നു.