സൂപ്പര്‍മാന്‍ സിനിമയുടെ സംവിധായകന്‍ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു

കെ ആര്‍ അനൂപ്

ചൊവ്വ, 6 ജൂലൈ 2021 (10:04 IST)
സൂപ്പര്‍മാന്‍ സിനിമയുടെ സംവിധായകന്‍ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു. 91 വയസായിരുന്നു. ഭാര്യ ലോറെന്‍ ഷ്യൂലര്‍ ആണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്.വാര്‍ദ്ധക്യകാല സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.
 
1961ല്‍ പുറത്തിറങ്ങിയ എക്‌സ്- 15 എന്ന ചിത്രമായിരുന്നു ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് 1976ല്‍ റിലീസ് ചെയ്ത ദ ഒമെന്‍ എന്ന സിനിമ അദ്ദേഹത്തെ പ്രശസ്തനാക്കി.1978ല്‍ സൂപ്പര്‍മാന്‍ കൂടി സംവിധാനം ചെയ്തതോടെ ലോകമെമ്പാടും റിച്ചാര്‍ഡ് ഡോണറിന് ആരാധകരായി. ചിത്രം വന്‍ ഹിറ്റായി മാറുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍