സ്ത്രീകളുടെ ശ്രദ്ധയ്ക്ക്: കുളി കഴിഞ്ഞ ശേഷം ഇങ്ങനെ ചെയ്യരുത്

രേണുക വേണു

തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (10:35 IST)
മുടിയുടെ ഈര്‍പ്പം, തിളക്കം, ആരോഗ്യം എന്നിവയ്ക്ക് മുടിയില്‍ എണ്ണ തേയ്ക്കേണ്ടത് അത്യാവശ്യമാണ്. മുടിയില്‍ എണ്ണ തേയ്ക്കുന്നത് തലയോട്ടിക്ക് ഈര്‍പ്പം നല്‍കുന്നു. തലയോട്ടിയും മുടിയും ഡ്രൈ ആകാതിരിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണ എണ്ണ തേച്ചു കുളിക്കാവുന്നതാണ്. 
 
അതേസമയം കുളി കഴിഞ്ഞ് എണ്ണ തേയ്ക്കുന്നത് മുടിക്ക് നല്ലതല്ല. കുളി കഴിഞ്ഞ് എണ്ണ തേച്ച് പുറത്തിറങ്ങിയാല്‍ നിങ്ങളുടെ മുടിയില്‍ അഴുക്കും പൊടിപടലങ്ങളും അതിവേഗം പറ്റിപ്പിടിക്കും. കുളിക്കുന്നതിനു മുന്‍പ് മണിക്കൂറുകളോളം മുടിയില്‍ എണ്ണ തേച്ചുവയ്ക്കുന്നതും നല്ലതല്ല. മുടിയില്‍ കൂടുതല്‍ സമയം എണ്ണ തേച്ചുപിടിപ്പിച്ചാല്‍ അത് പൊടിയും മാലിന്യങ്ങളും ആകര്‍ഷിക്കും. കുളിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് എണ്ണ തേയ്ക്കുകയും മുടി നന്നായി മസാജ് ചെയ്യുകയുമാണ് നല്ലത്. മുടിയിലും തലയോട്ടിയിലും എണ്ണമയം കൂടുതല്‍ ഉള്ളവര്‍ അമിതമായി എണ്ണ തേയ്ക്കരുത്. എണ്ണ തേച്ചു കുളിച്ച ശേഷം മുടി വളരെ ഇറുക്കി കെട്ടിവയ്ക്കുന്നത് ഒഴിവാക്കണം. 
 
കുളി കഴിഞ്ഞ ശേഷം എണ്ണ തേയ്ക്കുന്നത് തലയോട്ടിയില്‍ അഴുക്ക് പറ്റി പിടിച്ചിരിക്കാന്‍ കാരണമാകും. അമിതമായി എണ്ണ തേയ്ക്കുന്നത് മുടി കൊഴിച്ചിലിനുള്ള സാധ്യതയും വര്‍ധിപ്പിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍