പൊതു ടോയ്‌ലറ്റുകളില്‍ ചാടിക്കയറി ഇരിക്കല്ലേ..! ശ്രദ്ധിക്കുക

രേണുക വേണു

ശനി, 19 ഒക്‌ടോബര്‍ 2024 (11:33 IST)
റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതീവ ശ്രദ്ധയോടെ ഇവ ഉപയോഗിച്ചില്ലെങ്കില്‍ പലതരം രോഗങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്ന് മനസിലാക്കുക. 
 
ഒരു കാരണവശാലും ശൗചാലയത്തിലേക്ക് കയറുമ്പോള്‍ വാതില്‍, ചുമര്‍ എന്നിവയില്‍ നേരിട്ട് സ്പര്‍ശിക്കരുത്. പൊതു ശൗചാലയങ്ങളില്‍ നിന്ന് ഇറങ്ങിയ ഉടനെ കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. നിങ്ങളുടെ വസ്ത്രങ്ങള്‍ ശൗചാലയത്തിലെ ഭിത്തികളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊതു ശൗചാലയങ്ങളില്‍ കയറുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. 
 
പൊതുശൗചായലങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൈയില്‍ സാനിറ്റൈസര്‍ കരുതുക. ടോയ്ലറ്റിലെ ഫ്ളഷ് ഉപയോഗിക്കുന്നതിനു മുന്‍പ് അത് സാനിറ്റൈസ് ചെയ്യുന്നത് നല്ലതാണ്. ടോയ്ലറ്റ് സീറ്റില്‍ ഇരിക്കുന്നതിനു മുന്‍പ് അത് നന്നായി വെള്ളം ഒഴിച്ച് വൃത്തിയാക്കുക. പരമാവധി പൊതു ശൗചാലയങ്ങളിലെ ടോയ്ലറ്റ് സീറ്റില്‍ നേരിട്ട് ഇരിക്കരുത്. ടിഷ്യു പേപ്പറോ മറ്റോ ഇരിക്കാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍