Orange Peels Health Benefits: ഓറഞ്ചിന്റെ തൊലി നല്ലതാണോ?

രേണുക വേണു

വെള്ളി, 16 ഫെബ്രുവരി 2024 (16:52 IST)
Orange Peels Health Benefits: വിറ്റാമിന്‍ സി, കാല്‍സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഓറഞ്ച് ആരോഗ്യത്തിനു ഗുണകരമാണ്. ഓറഞ്ചിന്റെ തൊലിക്കും ചില ആരോഗ്യ ഗുണങ്ങളുണ്ട്. ഓറഞ്ചിന്റെ തൊലിയില്‍ കോപ്പര്‍, കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട്. രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയെ നിയന്ത്രിക്കുന്ന ഹെസ്‌പെരിഡിന്‍ ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. 
 
അലര്‍ജിക്ക് കാരണമായ ഹിസ്റ്റാമൈന്‍സ് റിലീസ് തടയാന്‍ ഓറഞ്ചിന്റെ തൊലി സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് ഉരുക്കി കളയുകയും മെറ്റാബോളിസം ആരോഗ്യകരമാക്കുകയും ചെയ്യുന്നു. ഓറഞ്ചിന്റെ തൊലി ദഹനത്തിനു സഹായിക്കും. ഓറഞ്ച് തൊലിയുടെ ഗന്ധം തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നു. ചര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഓറഞ്ച് തൊലി ഉത്തമമാണ്. നിര്‍ജീവ കോശങ്ങളെ ഇല്ലാതാക്കി പുതിയ കോശങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കുന്നു. ഓറഞ്ച് തൊലി പൊടിച്ചത് വെള്ളത്തില്‍ ചേര്‍ത്ത് മുഖത്ത് സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍