പുരുഷന്‍മാരെ സംബന്ധിച്ചിടുത്തോളം ശീഘ്രസ്ഖലനം വലിയ തലവേദനയാകാറുണ്ട്. സ്ത്രീകളില്‍ ഓര്‍ഗാസം സംഭവിക്കാനും പരമാവധി രതിമൂര്‍ച്ചയില്‍ എത്താനും കൂടുതല്‍ സമയം വേണ്ടിവരും. എന്നാല്‍, പുരുഷന്‍മാരില്‍ ശീഘ്രസ്ഖലനം സംഭവിച്ചാല്‍ ലൈംഗികവേഴ്ചയുടെ എല്ലാ സന്തോഷങ്ങളും നിമിഷനേരം കൊണ്ട് നഷ്ടപ്പെടും.
സ്ഖലനത്തിന് 20-30 സെക്കന്‍ഡ് മുമ്പ് ഉത്തേജനം നിര്‍ത്തുകയും ചെറിയൊരു ഇടവേളയിട്ട് വീണ്ടും ഉത്തേജനം തുടരുകയുമാണ് ശീഘ്രസ്ഖലനം ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പവഴിയായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്ഖലനം സംഭവിക്കുമെന്ന് തോന്നുന്ന നിമിഷം ഉത്തേജന പ്രക്രിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണ് ഉചിതം. ശേഷം 20-30 സെക്കന്‍ഡ് ഇടവേളയെടുത്ത് വീണ്ടും ഉത്തേജനപ്രക്രിയ ആരംഭിക്കാവുന്നതാണ്.
രക്തോട്ടത്തിന്റെ അളവ് വര്‍ധിച്ചാല്‍ ലൈംഗികബന്ധം കൂടുതല്‍ സമയം നീട്ടികൊണ്ടുപോകാനുള്ള കഴിവ് ലഭിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയാണ് അതിനുവേണ്ടത്. സമ്പോള, ഉള്ളി, വെളുത്തുള്ളി, നേന്ത്രപ്പഴം, കുരുമുളക് എന്നിവയെല്ലാം രക്തയോട്ടം കൂട്ടാന്‍ സഹായിക്കും. വിറ്റാമിന്‍ ബി-1, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മത്സ്യ-മാംസാഹരവും ഉറച്ച ലൈംഗിക ബന്ധത്തിനു സഹായിക്കും.