കുടലിൽ നിന്ന് മാലിന്യം തള്ളാൻ എന്ത് വേണം?

WEBDUNIA

ബുധന്‍, 22 ഏപ്രില്‍ 2026 (16:19 IST)
ശരീരത്തിന്റെ ശരിയായ ആരോഗ്യത്തിന് കുടലിൽ നിന്നുള്ള മാലിന്യം പുറന്തള്ളേണ്ടത് അത്യാവശ്യമാണ്. ഇതിനായി ആദ്യം ചെയ്യേണ്ടത് ഫൈബർ കൂടുതലുള്ള ഭക്ഷണം കഴിക്കുകയാണ്. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ഫൈബർ ഉണ്ട്. ഇത് മലം കൂടുതൽ ഉണ്ടാകാൻ സഹായിക്കുകയും ടോക്സിനുകളെ പുറം തള്ളാൻ സഹായിക്കുകയും ചെയ്യും. മറ്റൊന്ന് ധാരാളം വെള്ളം കുടിക്കുകയാണ്. ഇതും കുടലിൽ നിന്നുള്ള മാലിന്യങ്ങളെ പുറം തള്ളാൻ സഹായിക്കും. 
 
കൂടാതെ പ്രോബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കുന്നതും കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഫെർമന്റായ പച്ചക്കറികളിൽ പ്രോബയോട്ടിക് ബാക്ടീരിയകൾ ധാരാളം ഉണ്ട്. മറ്റൊന്ന് സംസ്‌കരിച്ചതും മധുരം കൂടിയതുമായ ഭക്ഷണങ്ങൾ കഴിക്കാതിരിക്കലാണ്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ചെയ്യുന്നതും കുടലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 
 
ചിലഭക്ഷണങ്ങൾ വളരെ ആരോഗ്യകരമെന്ന് കരുതി മാർക്കറ്റിൽ നിന്ന് വലിയ വില കൊടുത്ത് നമ്മൾ വാങ്ങിക്കഴിക്കാറുണ്ട്. എന്നാൽ പലപ്പോഴും വിപരീത ഫലമായിരിക്കും അതുകൊണ്ട് നമുക്കുണ്ടാകുന്നത്. ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ഇതിൽ ആദ്യത്തേതാണ് പ്രോട്ടീൻ ബാർ. ആരോഗ്യകരമെന്ന് കരുതുന്ന പ്രോട്ടീൻ ബാറിൽ ധാരാളം ഷുഗറും അനാരോഗ്യകരമായ ഫാറ്റും കൃതൃമ ചേരുവകളും അടങ്ങിയിട്ടുണ്ട്. ഫ്രൂട്ട് ജ്യൂസുകളും ഇതുപോലെയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും പൊണ്ണത്തടിയുണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍