നിങ്ങള്‍ വെള്ളരിക്ക കഴിക്കുന്നവരാണോ? അറിയാം വെള്ളരിക്കയുടെ ഗുണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 18 ഓഗസ്റ്റ് 2021 (13:18 IST)
നമ്മുടെ വീടുകളിലെ സ്ഥിരം സാനിദ്ധ്യമാണ് വെള്ളരിക്ക. കറിയായും ജ്യൂസായും പച്ചയ്ക്കുമൊക്കെ വെള്ളിരക്ക കഴിക്കാറുണ്ട്. വെള്ളരിക്കയില്‍ 
ജലാംശം ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമന്‍ സി, പൊട്ടാസ്യം, സള്‍ഫര്‍, ക്ലോറിന്‍, സോഡിയം,ഇരുമ്പ്, പ്രോട്ടീന്‍ എന്നിവയും വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. വെള്ളരിക്കയുടെ 95 ശതമാനവും വെള്ളമാണെങ്കിലും ബാക്കയുള്ള 5 ശതമാനവും പോഷകഘടകങ്ങളാണ്. അസഡിറ്റി ഉള്ളവര്‍ വെള്ളരിക്ക കഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ശരീരത്തില്‍ അമിത അമ്ലത്വമുള്ളവരും വെള്ളരിക്ക കഴിക്കുന്നത് നല്ലതാണ്. കോശങ്ങളുടെ വളര്‍ച്ചയ്ക്കും സന്തുലനത്തിനും സഹായിക്കുന്ന ഘടകങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. അള്‍സര്‍, രക്തസമ്മര്‍ദ്ദം, വിളര്‍ച്ച, എന്നിവ കുറയ്ക്കാന്‍ വെള്ളരിക്ക കഴിക്കുന്നത് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍