ഉറങ്ങുന്നതിനു മുമ്പ് പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നുണ്ടോ ? സൂക്ഷിച്ചോളൂ... അത് അപകടമാണ് !

വ്യാഴം, 6 ജൂലൈ 2017 (11:32 IST)
നിങ്ങള്‍ക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ തനിച്ചല്ല എന്നുകൂടെ മനസിലാക്കിക്കോളൂ. അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ രണ്ട് ഇന്ത്യാക്കാരില്‍ ഒരാള്‍ക്കെങ്കിലും ഉറക്കമില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തിയത്. 
 
തിരക്ക് പിടിച്ച ജോലി, ബുദ്ധിമുട്ടിക്കുന്ന വീട്ടുകാര്യങ്ങള്‍, കുട്ടികളെ പരിപാലിക്കല്‍ എന്നിവ മൂലം ഉറക്കം കുറയുന്നത് സ്വാഭാവികമാണ്. മുതിര്‍ന്നവര്‍ക്ക് കുറഞ്ഞത് ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. കുട്ടികള്‍ക്ക് ഇതിലും കൂടുതല്‍ സമയം ഉറക്കം ആവശ്യമാണ്. ഉറക്കം കുറഞ്ഞാല്‍ തലവേദന, ക്ഷീണം എന്നിവ ഉണ്ടാകാവുന്നതാണ്.
 
തിരിഞ്ഞും മറിഞ്ഞും കിടക്കുക, രാത്രിയില്‍ ഇടയ്ക്കിടെ ഉണരുക, വളരെ നേരത്തേ ഉണരുക എന്നിവയാണ് ഉറക്കക്കുറവിന്റെ പ്രധാന ലക്ഷണങ്ങള്‍. മസ്തിഷ്കം ശാന്തമാണെങ്കില്‍ ഉറക്കവും ലഭിക്കും. കഴിക്കുന്ന ആഹാരവും ഉറക്കവും തമ്മില്‍ ബന്ധമുണ്ട്. ചില തരം ആഹാരം കഴിച്ചാല്‍ ഉറക്കം ലഭിക്കും. എന്നാല്‍ മറ്റ് ചിലവ കഴിക്കുന്നത് ഉറക്കം ലഭിക്കാതിരിക്കാനും വഴിയൊരുക്കും.
 
പ്രോട്ടീന്‍ ഉണ്ടാക്കുന്ന അമീനോ അസിഡായ ‘ട്രയോഫന്‍’ ഉറക്കം ലഭിക്കുന്നതിന് കാരണമാകും. അതിനാല്‍ തന്നെ ട്രയോഫന്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ഉറക്കം ലഭിക്കാന്‍ പ്രയോജനപ്രദമാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ അധികമില്ലാത്ത ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മാംസം, മത്സ്യം, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ഉറക്കത്തിന് ഭംഗം വരുത്തും.

വെബ്ദുനിയ വായിക്കുക