മൂക്കില്‍ നിന്നും രക്തം വന്നാല്‍ ഭയക്കാറുണ്ട് പലരും. എന്നാല്‍, ചിലപ്പോൾ ഇതിനു പ്രത്യേകിച്ച് കാരണമില്ലാതേയും സംഭവിക്കാറുണ്ട്. മൂക്കിന്‍റെ ഒരു ദ്വാരത്തില്‍ നിന്നോ ചിലപ്പോള്‍ ഇരു ദ്വാരങ്ങളിലും നിന്നോ രക്തസ്രാവം ഉണ്ടാകാം.
കുട്ടികളില്‍ മൂക്കിനുള്ളിലെ മൃദുവായ ചര്‍മ്മത്തിന് തകരാര്‍ സംഭവിക്കുന്നത് മൂലം ആണ് സാധാരണ ഇതുണ്ടാകുന്നത്. ജലദോഷം, ചൂട് കൂടുക എന്നിവ മൂലം ഇതുണ്ടാകറുണ്ട്. മൂക്കിനുള്ളിലെ നേര്‍ത്ത ചര്‍മ്മം പൊട്ടുന്നത് മൂലം രക്തം സ്രവിക്കുന്നതാണ് കാരണം. മൂക്കിന് ശക്തമായ ആഘാതമോ ശക്തിയായി മൂക്ക് ചീറ്റിയാലോ രക്തം വരാവുന്നതാണ്.
മൂക്കില്‍ നിന്നുള്ള രക്തസ്രാവത്തെ പൊതുവെ രണ്ടായി തിരിക്കാം. ആന്തരികമായുള്ളതും ബാഹ്യമായുള്ളതും. രക്തം പോകുന്നതിന്‍റെ ഉറവിടം സിരകളാണെങ്കില്‍ അത് ആന്തരിക രക്തസ്രാവമായാണ് കണക്കാക്കുന്നത്. രക്തസ്രാവത്തിന്‍റെ ഉറവിടം ധമനികളാണെങ്കില്‍ അത് ബാഹ്യമായുള്ളതായാണ് പരിഗണിക്കുന്നത്. പ്രായം ചെന്നവരില്‍ കൂടുതലും ഇത്തരത്തിലുളള രക്തസ്രാവമാണുണ്ടായത്.