ജിമ്മില്‍ പോകാതെയും പൊണ്ണത്തടി കുറയ്‌ക്കാം; ഈ ഭക്ഷണങ്ങള്‍ മാത്രം മതി
ശനി, 29 ജൂണ്‍ 2019 (20:23 IST)
വണ്ണം കുറയ്‌ക്കണമെന്ന ആഗ്രഹം ശക്തമാണെങ്കിലും അത് സാധ്യമാകുന്നില്ലെന്ന പരാതിയുണ്ട് ഭൂരിഭാഗം പേരിലും. ഇക്കാര്യത്തില്‍ സ്‌ത്രീകളും പുരുഷന്മാരും ഒരു പോലെയാണ്. വ്യായാമം യോഗ എന്നിവയിലൂടെ ശരീരഭാരം കുറയ്‌ക്കാന്‍ കഴിയും. എന്നാല്‍, ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ വണ്ണം അതിവേഗം കുറയ്‌ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പ്രഭാതഭക്ഷണത്തില്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ വണ്ണം കുറയ്‌ക്കാന്‍ സഹായിക്കും. ആവിയില്‍ വേവിക്കുന്നത് കൊണ്ടും, എണ്ണ ഒട്ടും ചേര്‍ക്കാത്തതിനാലും ഇഡ്ഡലി മികച്ച ഒരു ആഹാരമാണ്. പോഷകങ്ങളാല്‍ സമ്പന്നമായ ഓട്‌സ് പതിവാക്കുന്നത് ശരീരഭാരത്തെ നിയന്ത്രിച്ചു നിര്‍ത്തും.
ധാരാളം പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍- എന്നിവ അടങ്ങിയ മുട്ട രാവിലെ കഴിക്കുന്നത് വൈകിട്ട് വരെ ആരോഗ്യവും ഉന്മേഷവും നില നില്‍ക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, കാത്സ്യം, ഫൈബര്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയ കട്ടിത്തൈര് മികച്ചൊരു ഭക്ഷണമാണ്.
പ്രോട്ടീനും ഫൈബറും അടങ്ങിയ നട്‌സ്, ആല്‍മണ്ട്, വാള്‍നട്ട്, നേന്ത്രപ്പഴം, മുന്തിരി, കിവി തുടങ്ങിയവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം അതിവേഗം കുറയ്‌ക്കും. ഇതിനൊപ്പം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.