രക്തസമ്മർദ്ദത്തെ കൃത്യമായ അളവിൽ നിലനിർത്താനുള്ള കഴിവ് ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. മത്തി കഴിക്കുന്നതിലൂടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവും വർദ്ധിക്കും. മത്തി കറിവെച്ചും വറുത്തും പൊള്ളിച്ചുമെല്ലാം നമ്മുടെ നാട്ടിൽ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. കപ്പയും മത്തിക്കറിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആഹാരമാണ്.
ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. അതു പോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി പകര്‍ന്നു നല്‍കുന്ന എനര്‍ജി മറ്റ് മത്സ്യങ്ങളില്‍ നിന്ന് ലഭിക്കില്ല. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ഉതകുന്ന പറ്റിയ മരുന്നുമാണ്. മത്തിയുടെ മുള്ളും തലയും വൈറ്റമിന്റെ കലവറ കൂടിയാണ്.