ഒരു നാടിനെയാകെ ഭീതിയിലാഴ്‌ത്തിയ പനിപടർത്തുന്നത് നിപ്പാവൈറസ് ആണെന്ന് സ്ഥിരീകരണമുണ്ടായതോടെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണു വൈറസ് സ്ഥിരീകരിച്ചത്. എന്നാൽ നിപ്പാ വൈറസ് എന്താണെന്നും അത് എങ്ങനെ പകരുന്നു തുടങ്ങിയ കാര്യങ്ങൾ ജനങ്ങൾക്ക് ഇപ്പോഴും വ്യക്തമല്ല.
2. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളുള്ളവരെ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കേണ്ടതാണ്. സ്വയം ചികിത്സ പാടില്ല.
5. രോഗിയുമായി ഇടപഴകിയാൽ കൈകൾ ചൂടുവെള്ളം, സോപ്പ് എന്നിവ ഉപയോഗിച്ച് കഴുകുക.
6. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് രോഗികളുടെ ശരീര സ്രവങ്ങളിൽ നിന്നാണ്. അതുകൊണ്ടുതന്നെ രോഗിയുമായുള്ള അടുത്ത ഇടപഴകൽ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.